Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Melukavu

Kottayam

പ്ര​കൃ​തി​യു​ടെ വി​സ്മ​യ​മാ​യി മേ​ലു​കാ​വി​ല്‍ വ്യ​ത്യ​സ്ത​മാ​മൊ​രു കി​ണ​ർ

കോ​​ട്ട​​യം: വ്യ​​ത്യ​​സ്ത​​നാം ബാ​​ര്‍​ബ​​റാം ബാ​​ല​​ന്‍റെ ക​​ഥ പ​​റ​​ഞ്ഞ മേ​​ലു​​കാ​​വ് ഗ്രാ​​മ​​ത്തി​​ല്‍ പ്ര​​കൃ​​തി​​യു​​ടെ വി​​സ്മ​​യ​​മാ​​യി വ്യ​​ത്യ​​സ്ത​​മാ​​യ ഒ​​രു കി​​ണ​​റും. നി​​റ​​യാ​​ത്ത കി​​ണ​​റി​​ലേ​​ക്ക് വെ​​ള്ള​​ച്ചാ​​ട്ടം പോ​​ലെ ഒ​​ഴു​​കു​​ന്ന തെ​​ളി​​നീ​​ര്‍. കോ​​ട്ട​​യം ജി​​ല്ല​​യു​​ടെ മ​​ല​​യോ​​ര​​മാ​​യ മേ​​ലു​​കാ​​വ് പ​​ഞ്ചാ​​യ​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന പ്ര​​ദേ​​ശ​​മാ​​യ എ​ള്ളും​പു​റ​ത്ത് ഒ​റ്റ​പ്ലാ​ക്ക​ല്‍ സ്റ്റാ​ന്‍​ലി​യു​ടെ വീ​​ട്ടു​​മു​​റ്റ​​ത്തെ കി​​ണ​​റാ​​ണ് കൗ​​തു​​ക​​മു​​ണ​​ര്‍​ത്തു​​ന്ന പ്ര​​കൃ​​തി​​യു​​ടെ പ്ര​​തി​​ഭാ​​സ​​ത്തി​​നു സാ​​ക്ഷി​​യാ​​കു​​ന്ന​​ത്.

വ​​ര്‍​ഷം മു​​ഴു​​വ​​ന്‍ കി​​ണ​​റി​​ന്‍റെ ഭി​​ത്തി​​യി​​ലെ ഒ​​രു മാ​​ള​​ത്തി​​ല്‍​നി​​ന്നും തെ​​ളി​​ഞ്ഞ വെ​​ള്ളം ചെ​​റി​​യ വെ​​ള്ള​​ച്ചാ​​ട്ടം പോ​​ലെ കി​​ണ​​റി​​ലേ​​ക്ക് വീ​​ഴു​​ക​​യാ​​ണ്. ഇ​​ത്ര​​യും വെ​​ള്ളം ഒ​​ഴു​​കി​​യെ​​ത്തി​​യി​​ട്ടും കി​​ണ​​ര്‍ നി​​റ​​ഞ്ഞു ക​​വി​​യു​​ന്നി​​ല്ല എ​​ന്ന​​താ​​ണ് അ​​ത്ഭു​​തം. മ​​ഴ​​ക്കാ​​ല​​ത്താ​​ണ് ശ​​ക്ത​​മാ​​യ രീ​​തി​​യി​​ല്‍ വെ​​ള്ളം ഒ​​ഴു​​കി​​ച്ചാ​​ടു​​ന്ന​​ത്. വേ​​ന​​ല്‍​ക്കാ​​ല​​ത്ത് ചെ​​റി​​യ അ​​ള​​വി​​ലേ​​യു​​ള്ളൂ. കി​​ണ​​റി​​ന്‍റെ അ​​ടു​​ത്തെ​​ത്തു​​മ്പോ​​ഴേ​​ക്കും വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന്‍റെ ശ​​ബ്ദം കേ​​ള്‍​ക്കാം.

വീ​​ടി​​നോ​​ടു ചേ​​ര്‍​ന്നു​​ത​​ന്നെ​​യാ​​ണ് കി​​ണ​​ര്‍. വീ​​ട്ടി​​നു​​ള്ളി​​ലി​​രു​​ന്നാ​​ലും വെ​​ള്ള​​ച്ചാ​​ട്ട​​ത്തി​​ന​​ടു​​ത്ത് ഇ​​രി​​ക്കു​​ന്ന​​തു​​പോ​​ലെ​​യാ​​ണ്. 25 വ​​ര്‍​ഷം മു​​മ്പാ​​ണ് കി​​ണ​​ര്‍ കു​​ത്തി​​യ​​ത്. സ്ഥാ​​നം ക​​ണ്ടു കു​​ത്തി​​യ​​താ​​ണ്. 18 അ​​ടി താ​​ഴ്ച​​യു​​ണ്ട്. കി​​ണ​​റി​​ലെ വെ​​ള്ളം ഭൂ​​ഗ​​ര്‍​ഭ​​ത്തി​​ലെ മ​​റ്റൊ​​രു വ​​ഴി​​യി​​ലൂ​​ടെ പു​​റ​​ത്തേ​​ക്ക് ഒ​​ഴു​​കി​​പ്പോ​​കു​​ന്നു​​ണ്ടാ​​വു​​മെ​​ന്നാ​​ണ് പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ നി​​രീ​​ക്ഷ​​ണം. ഭൂ​​ഗ​​ര്‍​ഭ​​ത്തി​​ല്‍ രൂ​​പ​​പ്പെ​​ടു​​ന്ന സ്വാ​​ഭാ​​വി​​ക ജ​​ല​​പാ​​ത​​ക​​ളോ മ​​ണ്ണി​​ന​​ടി​​യി​​ലെ ശൂ​​ന്യ​​ത​​ക​​ളോ ഇ​​തി​​ന് കാ​​ര​​ണ​​മാ​​കാ​​മെ​​ന്ന് വി​​ദ​​ഗ്ധ​​ര്‍ പ​​റ​​യു​​ന്നു.

ഭൂ​​വി​​ജ്ഞാ​​ന​​ത്തി​​ല്‍ സോ​​യി​​ല്‍ പൈ​​പ്പിം​​ഗ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന പ്ര​​തി​​ഭാ​​സ​​വു​​മാ​​യി കി​​ണ​​റി​​നു സാ​​മ്യ​​മു​​ണ്ടാ​​കാ​​മെ​​ന്നും അ​​ഭി​​പ്രാ​​യ​​പ്പെ​​ടു​​ന്ന​​വ​​രു​​ണ്ട്. മ​​ണ്ണി​​ന​​ടി​​യി​​ലൂ​​ടെ വെ​​ള്ളം ഒ​​ഴു​​കി ചെ​​റു തു​​ര​​ങ്ക​​ങ്ങ​​ള്‍ രൂ​​പ​​പ്പെ​​ടു​​ന്ന​​താ​​ണ് സോ​​യി​​ല്‍ പൈ​​പ്പിം​​ഗ്.
മേ​​ലു​​കാ​​വി​​നു സ​​മീ​​പം കോ​​ലാ​​നി പ്ര​​ദേ​​ശ​​ത്തും സ​​മാ​​ന പ്ര​​തി​​ഭാ​​സ​​മു​​ള്ള​​താ​​യി നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്നു. ഇ​​തി​​നെ​​ക്കു​​റി​​ച്ച് ശാ​​സ്ത്രീ​​യ​​മാ​​യി പ​​ഠി​​ച്ചാ​​ല്‍ പ്ര​​ദേ​​ശ​​ത്തി​​ന്‍റെ ഭൂ​​ഗ​​ര്‍​ഭ ജ​​ല സ​​ഞ്ചാ​​ര​​ത്തെ​​ക്കു​​റി​​ച്ചും ഭൗ​​മ ഘ​​ട​​ന​​യെ​​ക്കു​​റി​​ച്ചും വി​​ല​​പ്പെ​​ട്ട വി​​വ​​ര​​ങ്ങ​​ള്‍ ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​ര്‍ പ​​റ​​യു​​ന്ന​​ത്. അ​​പൂ​​ര്‍​വ കി​​ണ​​ർ കാ​​ണാ​​ന്‍ സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ നി​​ന്നു​​ള്‍​പ്പെ​​ടെ ഇ​​പ്പോ​​ള്‍ ധാ​​രാ​​ളം​​പേ​​ര്‍ എ​​ത്തു​​ന്നു​​ണ്ട്.

Latest News

Corehub Up